നന്മണ്ട ഫെസ്റ്റ് തുടങ്ങി
1540837
Tuesday, April 8, 2025 4:58 AM IST
നന്മണ്ട: സാംസ്കാരിക ഘോഷയാത്രയോടെ നന്മണ്ട ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം. ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പത്ത് ദിവസം നീണ്ടു നില്ക്കുന്ന സാംസ്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. ചലിച്ചിത്രതാരം അന്‍സിബ ഹസന് മുഖ്യാതിഥിയായി.
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ഡോ. ടി.പി. മെഹറൂഫ് രാജ് പ്രഭാഷണം നടത്തി. വി.കെ. കിരണ്‍ രാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, റസിയ തോട്ടായി, ടി.ഷീബ, എം.പി. സജിത്കുമാര്‍, എന്‍.കെ. രാമന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.