ലഹരി വിരുദ്ധ ബഹുജന സന്ദേശയാത്ര നടത്തി
1540483
Monday, April 7, 2025 5:12 AM IST
അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ "ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി, നമ്മൾ പ്രതിരോധം തീർക്കുന്നു ലഹരി മാഫിയക്കെതിരേ' മുദ്രാവാക്യമുയർത്തി ലഹരി വിരുദ്ധ ബഹുജന സന്ദേശയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ യാത്ര ഉദ്ഘാടനം ചെയ്തു. അത്തോളി അങ്ങാടിയിൽ നിന്നും ആരംഭിച്ച യാത്ര ഓട്ടമ്പലം ലൈബ്രറി പരിസരത്ത് സമാപിച്ചു.
ഗ്രസ്ഥാലയം പ്രസിഡന്റ് വി.എം. ഷാജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന പൊതുയോഗത്തിൽ ജില്ലാലൈബ്രറി കൗൺസിൽ അംഗം എൻ.ടി. മനോജ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർ ആർ.എൻ. ബൈജു മുഖ്യ പ്രഭാഷണം നടത്തി. ആർ.എം കുമാരൻ, കെ.എം. രവീന്ദ്രൻ, ജാഫർ കൊട്ടാരോത്ത്, എസ്. അനിൽ കുമാർ, വി.പി. സിദ്ധാർത്ഥൻ, സി.പി. മോളി എന്നിവർ പ്രസംഗിച്ചു.