വിലങ്ങാട് തേങ്ങാപ്പുര കത്തി നശിച്ചു
1540849
Tuesday, April 8, 2025 5:25 AM IST
നാദാപുരം: വിലങ്ങാട് തേങ്ങാപ്പുരക്ക് തീപിടിച്ചു. വന്‍ നാശം. വായാട് നെല്ലിക്കവല സ്വദേശി ജെയിന് മാമ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കൂടയും മൂവായിരത്തിലേറെ തേങ്ങകളും ഉണക്കാനിട്ട 250 കിലോ റബ്ബര്‍ ഷീറ്റുമാണ് കത്തിനശിച്ചത്. തേങ്ങാപ്പുരയും കത്തി ചാമ്പലായി. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ തേങ്ങാപ്പുരയിലെ അടുപ്പില്‍ നിന്ന് തീ ആളിപടര്ന്നതാണ് തീപിടുത്തതിന് കാരണം.