ലഹരിവിരുദ്ധ സന്ദേശവുമായി നൊച്ചാട് ഫെസ്റ്റ്
1540020
Sunday, April 6, 2025 5:03 AM IST
പേരാമ്പ്ര: നൊച്ചാട് ഫെസ്റ്റിനോടനുബന്ധിച്ച് "എന്റെ കുടുംബവും' എന്ന മുദ്രാവാക്യം ഉയര്‍ത്തി ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുന്നതിനായി നൊച്ചാട് പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിച്ചു.
വാല്യക്കോട് പൊതുജന വായനശാലയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ ആദ്യ ദീപം കൊളുത്തി. വായനശാലാ സെക്രട്ടറി സി.കെ. സുജിത്ത്, വൈസ് പ്രസിഡന്റ് സ്നേഹപ്രഭ, എഴുത്തുകാരന് മനോജ് പൊന്‍പറ, സി.കെ. സുരേഷ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. വിജയന്, ടി.പി. മോഹന്‍ദാസ് എന്നിവര്‍ സംബന്ധിച്ചു.