40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഇന്ന് സമാപിക്കും
1540016
Sunday, April 6, 2025 5:03 AM IST
കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ ഈസ്റ്ററിന് ഒരുക്കമായി നടക്കുന്ന ഇരുപതാമത് 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഇന്ന് സമാപിക്കും.
ഇന്നലെ കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോൺസൺ അരശ്ശേരിൽ വചന സന്ദേശം നൽകി. ഇന്ന് കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജൻസൻ പുത്തൻവീട്ടിൽ വചന സന്ദേശവും ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വവും ആശിർവാദവും നൽകും.