എംഡിഎംഎയുമായി യുവാവ് പിടിയിൽ
1540013
Sunday, April 6, 2025 5:03 AM IST
കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. വെസ്റ്റ്ഹിൽ അത്താണി സ്വദേശിയായ പെരുമാൾകണ്ടി വീട്ടിൽ നിസാമുദ്ദീൻ (24) നെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
കോഴിക്കോട് ചക്കോരത്തുകുളം ഈസ്റ്റ്ഹിൽ കെ.വി റോഡിലുള്ള റസിയ എന്നവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി എംഡിഎംഎ വിൽപനക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു.
ബെഡ്റൂമിലെ കട്ടിലിലെ ബാഗിൽ നിന്നും 800 മില്ലീഗ്രാം എംഡിഎംഎ കണ്ടെടുത്തു. സോമാറ്റോ ഡെലിവറി സ്റ്റാഫായി ജോലി ചെയ്യുന്ന പ്രതി ഈ ജോലിയുടെ മറവിലും എംഡിഎംഎ വിൽപന നടത്തുന്നുണ്ടായിരുന്നു.