മത്സ്യക്കടയിൽ നിന്ന് ഹാൻസും മാഹി മദ്യവും പിടികൂടി
1540476
Monday, April 7, 2025 5:04 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിൽ മത്സ്യം വിൽക്കുന്ന കടയിൽ നിന്ന് 30 പായ്ക്കറ്റ് ഹാൻസും രണ്ട് കുപ്പി മാഹി വിദേശമദ്യവും പിടികൂടി. പെരുവണ്ണാമൂഴി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ ജിതിൻവാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കട നടത്തുന്ന അഭിലാഷി (37) നെ അറസ്റ്റ് ചെയ്ത് പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.