കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
1540845
Tuesday, April 8, 2025 4:58 AM IST
കോഴിക്കോട്: കോഴിക്കോട് സിറ്റിയില്‍ ഇന്നലെ പോലീസിന്റെ വലയിലായത് നിരവധി മയക്കുമരുന്ന് വില്‍പ്പനക്കാരും ഉപഭോക്താക്കളും. കോഴിക്കോട് സിറ്റിയിലെ കുന്ദമംഗലം, വെള്ളയില്‍ എന്നീ സ്റ്റേഷന് പരിധികളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് സഹിതം മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി.
കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനിലുകളിലായി ആറു കേസുകളിലായി ഒന്‍പതുപേരെ കസ്റ്റഡിയില്‍ എടുത്തു. കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ പതിമംഗലം വട്ടപ്പാറയ്ക്കല്‍ അങ്കണവാടിക്കു സമീപം വച്ച് വെസ്റ്റ് പതിമംഗലം താന്നികുണ്ടുമ്മല് ജാസിം (23), പിലാശ്ശേരി കയ്യൂട്ടികുന്നുമ്മല് അജേഷ് (23), വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കോനാട് ബീച്ചില്‍വെച്ച് വെള്ളിമാടുകുന്ന് നമ്പൂരികണ്ടി വീട്ടില്‍ അബിനന്ദ് (25) എന്നിവരെയാണ് കഞ്ചാവുമായി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.