കൂടത്തുംപാറ ഗവ. എൽപി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
1540481
Monday, April 7, 2025 5:12 AM IST
കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറ ഗവ. എൽപി സ്കൂളിനു വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ. റഹീം എംഎൽഎ നിർവഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 56 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ബാബുരാജൻ, പഞ്ചായത്ത് മെമ്പർ എം. ഉഷാദേവി, ഹെഡ്മിസ്ട്രസ് എൻ. ഷർമിള, പ്രോഗ്രാം കോ ഓർഡിനേറ്റർ ഹസീന, മുൻ ഹെഡ്മാസ്റ്റർ യു.വി. ജയരാജൻ, പിടിഎ പ്രസിഡന്റ് പി. ബിനീഷ്, ഐസിഡിഎസ് സൂപ്പർവൈസർ സവിത തുടങ്ങിയവർ പ്രസംഗിച്ചു.