ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
1540468
Monday, April 7, 2025 5:04 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് നമ്പികുളം മലയിൽനിന്നും പേരാമ്പ്ര എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻ വ്യാജവാറ്റ് കേന്ദ്രം നശിപ്പിച്ചു. റെയ്ഡിൽ 700 ലിറ്റർ വാഷും 33 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ അബ്കാരി കേസെടുത്തു.
വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വൻതോതിൽ ചാരായം നിർമിച്ച് സംഭരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.