ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം തുടങ്ങി
1540842
Tuesday, April 8, 2025 4:58 AM IST
കൊയിലാണ്ടി: കൊയിലാണ്ടി ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കം. നവോത്ഥാന സദസ് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. അഡ്വ. സുനില്‍ മോഹന്‍ അധ്യക്ഷനായിരുന്നു. കവിയും പ്രഭാഷകനുമായ സോമന് കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സുധാകരന്,ആര്.എസ്. ദില്‍വേദ്, എസ്. സജീവ്, സി.പി. മണി, മേഘനാഥ് എന്നിവര്‍ പ്രസംഗിച്ചു.