കക്കാട് വനത്തില്‍ തടയണ നിര്‍മിച്ചു
1540844
Tuesday, April 8, 2025 4:58 AM IST
കോഴിക്കോട്: വനം വകുപ്പിന്റെ മിഷന് ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ പദ്ധതി പ്രകാരം കക്കാട് വനസംരക്ഷണ സമിതിയുമായി ചേര്‍ന്ന് പൂവാട്ട്പറമ്പ് എം ലൈഫ് ജിം അംഗങ്ങള്‍ കക്കാട് വനത്തില്‍ താല്കാലിക തടയണ നിര്‍മിച്ചു. വന്യജീവികള്‍ക്ക് കുടിവെള്ള ലഭ്യത ഒരുക്കുന്നതിനായി കുറുമരുകണ്ടി അരുവിയിലാണ് തടയണ നിര്‍മ്മിച്ചത്.
കക്കാട് വനസംരക്ഷണ സമിതി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.എസ്. നിധില്‍ ഉദ്ഘാടനം ചെയ്തു. എം ലൈഫ് ജിം അംഗങ്ങളായ വിജീഷ്, അമല്‍, റഈസ്, അശ്വിന്, നിതിന്‍, റൊമാരിയോ, സോനു, അലന്, ആഷിക്ക് എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു.