ബി.ജി. റോഡ് അടിപ്പാതയില്‍ വീണ്ടും പൈപ്പ് പൊട്ടി
1540848
Tuesday, April 8, 2025 5:25 AM IST
കോഴിക്കോട്: ബി.ജി. റോഡ് അടിപ്പാതയില്‍ മൂന്നാം തവണയും വാട്ടര്‍ അഥോറിറ്റിയുടെ വലിയ കാസ്റ്റണ്‍ പൈപ്പ് പൊട്ടി. നടക്കാവ്, ചകോരത്ത് കുളം വാര്‍ഡുകളില്‍ നിന്ന് വരുന്ന മഴവെള്ളം ഒഴുകി പോകുന്നത് ഈ അടിപ്പാതയിലുടെയാണ്.
ഇവിടെ മലിന ജലം കെട്ടിനിന്ന് കുടിവെള്ള പൈപ്പിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തരനടപടി സ്വീകരിക്കണമെന്നും ബി.ജി. റോഡ് വികസന സമിതി ആവിശ്യപ്പെട്ടു. അടിപ്പാതയിലൂടെ നൂറു കണക്കിന് കാല്‍നടയാത്രക്കാരും നിരവധി വാഹനങ്ങളുമാണ് ദിവസവും കടന്നു പോവുന്നത്. കാസ്റ്റണ്‍ പൈപ്പ് പൊന്തി നില്ക്കുന്നതുകൊണ്ട് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്.
പൈപ്പ് താഴ്ത്തി സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഇടപെടണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. സമിതി ചെയര്മാന് കെ.ഷൈബു അധ്യക്ഷത വഹിച്ചു.