കൂ​ട​ര​ഞ്ഞി: മാ​സ​പ്പ​ടി കേ​സി​ൽ മ​ക​ൾ വീ​ണ വി​ജ​യ​നെ പ്ര​തി​ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക്ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് പ്ര​തി​ക്ഷേ​ധ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പാ​തി​പ്പ​റ​മ്പി​ൽ, ഷി​ബു തോ​ട്ട​ത്തി​ൽ, ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, മ​ണി എ​ട​ത്തു​വീ​ട്ടി​ൽ, ജോ​ർ​ജ് വ​ലി​യ​ക​ട്ട, നി​സാ​റ ബീ​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.