വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
1540853
Tuesday, April 8, 2025 5:26 AM IST
വിലങ്ങാട്: നിരവധി പ്രതിഭകളെ സൃഷ്ടിച്ച വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെ 68 മത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് അതിജീവനത്തിന്റെ പാതയിലാണെന്ന് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തും. താന്‍ സ്വന്തം നിലയില്‍ പ്രഖ്യാപിച്ച വീടുകളുടെ പ്രവര്‍ത്തി അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നും എംപി പറഞ്ഞു. സ്കൂളിന് ബസും അനുവദിച്ചാണ് എംപി മടങ്ങിയത്.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന മാത്യു ജോര്‍ജ്, വില്‍സണ്‍ ആന്റണി, പി.എസ്. കോമളവല്ലി എന്നിവര്‍ക്കു യാത്രയയപ്പും നല്കി. താമരശേരി കോ ഓപറേറ്റീവ് എഡ്യൂക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വൈസ് പ്രസിഡന്റ് സെല്‍മ രാജു, സ്കൂള്‍ മാനേജര്‍ ഫാ. വില്‍സണ്‍ മുട്ടത്ത്കുന്നേല്‍, പിടിഎ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് ബിനു ജോര്‍ജ്, പഞ്ചായത്ത് മെമ്പര്‍മാരായ ജാന്‍സി കൊടിമരത്തുംമൂട്ടില്‍, അല്‍ഫോന്‍സ റോബിന്, എംപിടിഎ പ്രസിഡന്റ് ജെസ്ന സോണി, ലാലി സെബാസ്റ്റ്യന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇ.ജെ. ജെയിംസ്, ജിന്സണ് ജോര്‍ജ്, മാത്യു ജോര്‍ജ്, വില്‍സണ്‍ ആന്റണി, സ്കൂള്‍ ലീഡര്‍ ആന്‍ മരിയ ജെയ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.