കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി
1540851
Tuesday, April 8, 2025 5:25 AM IST
കൊയിലാണ്ടി: കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 6.30 ഓടെ കൊയിലാണ്ടി എജി പാലസില്‍ മീത്തലയില്‍ കുട്ടികൃഷ്ണന്റെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ഹരിതകേതത്തില് മുരളീധരന്റെ പശുക്കിടാവിനെയാണ് രക്ഷിച്ചത്. ഒന്‍പത് മീറ്ററോളം ആഴവും രണ്ട് മീറ്റര്‍ വെള്ളവുമുള്ള കിണറ്റിലാണ് വീണത്.
കൊയിലാണ്ടിയില്നിന്നും അഗ്നിരക്ഷാസേന എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് രക്ഷപെടുത്തുകയായിരുന്നു. ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ ഇ.എം.നിധിപ്രസാദാണ് കിണറില്‍ ഇറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എം. മജീദ്, ജിനീഷ്കുമാര്‍, അമല്‍ ദാസ്, എസ്.പി. സുജിത്ത്, കെ.പി.രാജേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.