പേരാമ്പ്ര അഗ്നി രക്ഷാനിലയത്തിലെ ആറ് പേര്‍ക്ക് സ്പെഷല്‍ ബാഡ്ജ് ഓഫ് ഓണര്‍
1540838
Tuesday, April 8, 2025 4:58 AM IST
പേരാമ്പ്ര: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചതിന് ഡയറക്ടര്‍ ജനറലിന്റെ സ്പെഷല്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ ആറ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ഫയര്‍ ഓഫീസര്‍മാരായ പി.ആര്. സത്യനാഥ്, ടി. ബബീഷ്, ടി. വിജീഷ്, എസ്. ഹൃതിന്‍, പി.പി. രജീഷ് എന്നിവരാണ് ബഹുമതിക്ക് അര്‍ഹരായത്. ദുരന്ത ഭൂമിയിലേക്ക് കുതിച്ചെത്തിയ രക്ഷാസേനകളില്‍ ഒന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നുള്ളതായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.ടി. റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ യൂണിറ്റ് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ചൂരല്‍മല പാലം തകര്‍ന്നു പോയ ഭാഗത്ത് ഫയര്‍ എന്‍ജിനിലുള്ള എക്സ്റ്റന്‍ഷന്‍ ലാഡും റോപ്പും ഉപയോഗിച്ചു പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലമുണ്ടാക്കി അക്കരെ കുടുങ്ങിപ്പോയ 300 ഓളം പേരെ സേന രക്ഷപ്പെടുത്തിയിരുന്നു.