ഉള്ളിന്റെയുള്ളില്‍ വിശുദ്ധിയുടെ സൗധം പണിയണം: മോണ്‍. ഡോ. ജെന്സന് പുത്തന്‍വീട്ടില്‍
1540854
Tuesday, April 8, 2025 5:26 AM IST
കോഴിക്കോട്: നിരാശയില്‍നിന്ന് പ്രത്യാശയിലേക്ക്, പാപത്തിന്നിന്ന് വിശുദ്ധിയിലേക്ക് തീര്ഥാടനംചെയ്ത് സുബോധമുള്ളവരായി മാറി ജീവിതം ആനന്ദത്തിന്റെതാക്കി സൗധം പണിയണമെന്ന് കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ.ജെന്സന് പുത്തന്‍വീട്ടില്‍ പറഞ്ഞു.
സിറ്റി സെന്റ് ജോസഫ്സ് പള്ളിയില്‍ ഈസ്റ്ററിന് ഒരുക്കമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ഇരുപതാമത് 40 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയില്‍ സമാപന വചന സന്ദേശം നല്‍കുകായിരുന്നു അദ്ദേഹം.
ഇടവക വികാരി ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗസ്, സഹവികാരി ഫാ. സിജു സീസര്‍ , അപ്പസ്തോലിക് കാര്‍മല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മരിയ ജസീന, ഫാ. ജെറോം ചിങ്ങന്തറ, ഫാ. പോള്‍ പേഴ്സി ഡിസില്‍വ, ഫാ. സജീവ് വര്‍ഗീസ്, ഫാ. റെനി ഇമ്മാനുവല്‍ ജോയ്, ഫാ. ടോം അറക്കല്‍, ഫാ. ജോസഫ് പുളിക്കത്തറ, ഫാ. വിക്ടര്‍ പാട്രിക് ലയണല്‍ പാപ്പാളി, ഫാ. പയസ് വാച്ചാപറമ്പില്‍, ഫാ. ഔസേപ്പച്ചന് പുത്തന്‍പുരക്കല്‍, ഫാ. ജോണ്‍ ജിയോലിന്‍ എടേടത്ത്, ഫാ. ഗ്രേഷ്യസ് ടോണി നെവസ്, ഫാ. ക്ലാര്‍ക്സണ്‍ സേവ്യര്‍, ഫാ. പി.എ. റിജോയ്, ഫാ. ജോസ് യേശുദാസ്, ഫാ. ഷാന്റൊ ആന്റണി ചക്കാലക്കല്‍, ഡീക്കന്‍ അഭിന്‍ രാജ് എന്നിവര്‍ വികാരി ജനറലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ അണിചേര്‍ന്നു. ആശീര്‍വാദം, ദിവ്യബലി എന്നിവയോടെ ആരാധന സമാപിച്ചു.