യുഡിഎഫ് രാപകൽ സമരം സംഘടിപ്പിച്ചു
1540477
Monday, April 7, 2025 5:12 AM IST
കുറ്റ്യാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരേ കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കെ.പി. ശംസീർ, സത്യൻ കടിയങ്ങാട്, പി.എം. ജോർജ്, കെ.പി. രാജൻ, കോരങ്കോട്ട് ജമാൽ, അഡ്വ. കെ.എം. രഘുനാഥ്, വി. സൂപ്പി, പി.ജി. സത്യനാഥ്, കെ.പി. അമ്മത്, വി.പി. സുരേഷ്, ഒ.ടി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.