സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1540006
Sunday, April 6, 2025 4:55 AM IST
കൂടരഞ്ഞി: ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് സമ്മേളന സ്വാഗതസംഘം ഓഫീസ് കൂടരഞ്ഞി കരിങ്കുറ്റിയിൽ പ്ലാക്കാട്ട് ബിൽഡിംഗിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് വി.വി. ജോൺ ഉദ്ഘാടനം ചെയ്തു. മേയ് ഒന്നിന് കൂടരഞ്ഞി ടൗണിലാണ് സമ്മേളനം നടക്കുന്നത്.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചടങ്ങിൽ നാഷണൽ കൗൺസിൽ മെമ്പർ പി.എം. തോമസ്, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അബ്ദുറഹിമാൻ, ജോർജ് വർഗീസ്, ജിനേഷ് തെക്കനാട്ട് എന്നിവർ സംബന്ധിച്ചു.