ലഹരിക്കെതിരേ വാഹന റാലി നടത്തി
1540850
Tuesday, April 8, 2025 5:25 AM IST
കൊയിലാണ്ടി: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് എലത്തൂര്‍ കോസ്റ്റല്‍ പോലീസും ഐ ഫൗണ്ടേഷന് കണ്ണാശുപത്രിയും സംയുക്തമായി മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം. സഹീര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
വെള്ളയില്‍ ഹാര്‍ബര്‍, കോഴിക്കോട് ബീച്ച്, ശാന്തിനഗര്‍ കോളനി, കോനാട് ബീച്ച്, പുതിയാപ്പ ഹാര്‍ബര്‍, കൊയിലാണ്ടി കാപ്പാട് പാര്‍ക്ക്, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും ബീച്ച് നിവാസികള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ് നടത്തി.
എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം. സഹീര്‍, എസ്ഐമാരായ കെ.സി.പൃഥ്വിരാജ്, യു.വി.പ്രകാശൻ, എഎസ്ഐ മാരായ കെ. നൗഫല്‍, റെജു തുടങ്ങിയവര്‍ സംസാരിച്ചു.