മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു
1540019
Sunday, April 6, 2025 5:03 AM IST
കോടഞ്ചേരി: കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ഇന്നലെ വേനൽ മഴയെ തുടർന്ന് വീശി അടിച്ച ശക്തമായ കാറ്റിൽ കോടഞ്ചേരി പാലത്തിങ്കൽ മേരിയുടെ വീടിനു മുകളിലേക്ക് രണ്ട് റബർ മരങ്ങൾ ഒടിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ മേൽക്കൂരയിൽ ഇട്ട ആസ്ബറ്റോസ് ഷീറ്റുകൾ പൂർണമായും തകർന്നു.