മലയാര ജനതയെ അവഗണിച്ച ബജറ്റ്: യൂത്ത് കോൺഗ്രസ്
1512384
Sunday, February 9, 2025 4:35 AM IST
കൂടരഞ്ഞി: സംസ്ഥന ബജറ്റിൽ മലയോര മേഖലയെയും കർഷകരെയും പൂർണമായും അവഗണിച്ചെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം നേതൃയോഗം വിലയിരുത്തി.
വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളോ, മലയോര മേഖലകൾക്കുള്ള പദ്ധതികളോ ബജറ്റിൽ ഉൾപ്പെടുതാത്തത് മലയോരത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികൾ വീണ്ടും പ്രഖ്യാപിച്ചതല്ലാതെ മറ്റൊന്നും ബജറ്റിൽ ഇല്ലെന്നും യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് കൺവീനർ സിബു തോട്ടത്തിൽ, ഷാജി പൊന്നമ്പയിൽ, ഗിൽഗ ജോസ്, സോബിൻ കൂടരഞ്ഞി, ഭവ്യ ആലനോക്കൽ എന്നിവർ പ്രസംഗിച്ചു.