മുക്കം ഫെസ്റ്റ്; നടക്കാം, പറക്കുന്ന പറവകൾക്കിടയിലൂടെ
1512712
Monday, February 10, 2025 4:26 AM IST
മുക്കം: മുക്കം ഫെസ്റ്റ് നഗരിയിൽ സന്ദർശക പ്രീതി കൊണ്ട് ശ്രദ്ധേയമാവുകയാണ് ആമസോൺ ഓപ്പൺ ബേർഡ് പെറ്റ് ഷോ. പഞ്ചവർണ്ണ തത്ത, കൊളംബിയൻ കോഴി ബ്രഹ്മ, ഓന്ത് ഇനത്തിൽപ്പെട്ട മെക്സിക്കൻ ഇഗ്വാന, ആഫ്രിക്കൻ ബാൾ പെത്തൺ പാമ്പ്, അലങ്കാര കോഴികൾ, പ്രാവുകൾ, എലികൾ തുടങ്ങി എഴുപതോളം ഇനത്തിൽപ്പെട്ട എഴുന്നൂറോളം പറവകളും ജീവികളുമാണ് പെറ്റ് ഷോയുടെ പ്രധാന ആകർഷണം.
ഫെസ്റ്റ് നഗരിയിൽ പ്രത്യേകം തയാറാക്കിയ കേന്ദ്രത്തിലാണ്ആമസോൺ ഓപ്പൺ ബേർഡ് പെറ്റ് ഷോ. കാടിന്റെ പ്രതീതിയുണ്ടാക്കാൻ പനകളും മറ്റു നിർമിത ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ആമസോൺ കാടുകളിൽ കണ്ടുവരുന്ന ചെടികളുടെ പ്രതീകാത്മക രൂപങ്ങളും സ്റ്റാളിലുണ്ട്.
"കാടിന്' നടുവിലൂടെ തയാറാക്കിയ നടപ്പാതയിലൂടെ സന്ദർശകർക്ക് നടക്കാം. സന്ദർശകർക്ക് ചുറ്റും പറവകൾ പറക്കും. കായംകുളത്തുള്ള ആമസോൺ പെറ്റ് സംഘത്തിന്റെതാണ് ഈ സ്റ്റാൾ.