ക്ഷേത്രോത്സവത്തിന് കൊടിയേറി; ഉത്സവം 13 മുതൽ 15 വരെ
1512718
Monday, February 10, 2025 4:34 AM IST
അത്തോളി: കൊങ്ങന്നൂർ എടത്ത് പറമ്പത്ത് കോട്ടയിൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽ ശാന്തി കെ. കുട്ടി കൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി കാഞ്ഞിരത്തിൽ ഗംഗാധരൻ കൊടിയേറ്റ് നടത്തി.
പ്രസിഡന്റ് കെ.കെ. ദയാനന്ദൻ, സെക്രട്ടറി ഇ.എം. സജീവൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ടി.പി. അശോകൻ, ട്രഷറർ കെ. പ്രഭാകരൻ, മാതൃ സമിതി സെക്രട്ടറി എം.എ. ഷീല എന്നിവർ നേതൃത്വം നൽകി.13 മുതൽ 15 വരെയാണ് ഉത്സവം. 13 ന് കലവറ നിറക്കൽ, ആറിന് ദീപാരാധന, 7.30 ന് പ്രഭാഷണം.
14 ന് രാവിലെ എട്ടിന് കുലമുറി, പത്തിന് പ്രതീകാത്മക പൊങ്കാല, വൈകുന്നേരം 3 .30 ന് സർവൈശ്വര്യ പൂജ, വൈകുന്നേരം തിരുവാതിര, കോൽക്കളി, 7.30 ന് പ്രാദേശിക കലാ കാരന്മാരുടെ നൃത്ത പരിപാടി.
15 ന് പ്രധാന ഉത്സവം, രാവിലെ കുല വരവ്, വൈകുന്നേരം നാലിന് ഗുരുതി, ഏഴിന് ആഘോഷ വരവ്, 8.30 ന് അയ്യപ്പൻ കൂത്ത്, മുല്ലക്കൽ പാട്ടിനെഴുന്നള്ളത്ത്, പത്തിന് കളം പാട്ടം, 12 ന് അരുളപ്പാട്, തുടർന്ന് വാളകം കൂടി ഉത്സവം സമാപിക്കും.