ഹയർ സെക്കൻഡറിയെ സർക്കാർ അവഗണിക്കുന്നു: എഎച്ച്എസ്ടിഎ പ്രിൻസിപ്പൽ ഫോറം
1512715
Monday, February 10, 2025 4:26 AM IST
താമരശേരി: ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ സർക്കാർ നിരന്തരമായി അവഗണിക്കുന്നുവെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷൻ പ്രിൻസിപ്പൽ ഫോറം.
പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടത്തുന്നത് കുട്ടികൾക്കും അധ്യാപകർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും നടപടി എടുത്തിട്ടില്ല. മതിയായ ഓഫീസ് സംവിധാനങ്ങളോ ജീവനക്കാരോ ഇല്ലാതെ പ്രിൻസിപ്പൽമാരുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
പ്രാക്ടിക്കൽ പരീക്ഷയും മോഡൽ പരീക്ഷയും നടക്കുമ്പോൾ അക്കാഡമിക് മോണിറ്ററിംഗ് എന്ന പ്രഹസനവും നടത്തുന്നു. കൗമാരക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറിയിൽ അവരുടെ ശാരീരികവും മാനസികവുമായ പരിപോഷണനത്തിനാവശ്യമായ നൂതന പാഠ്യ പദ്ധതി നടപ്പിലാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ ഫോറം സംസ്ഥാന ചെയർമാനായി സന്തോഷ് ടി. ഇമ്മട്ടി, കൺവീനറായി മഹേഷ് കെ. ബാബു വർഗീസ്, ജോയിന്റ് കൺവീനറായി ജയ മാത്യൂസ് എന്നിവരെ തെരഞ്ഞെടുത്തു.