കിണറിലകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി
1512386
Sunday, February 9, 2025 4:35 AM IST
പേരാമ്പ്ര: കരുവണ്ണൂര്‍ മണാട്ടേരിത്താഴെ പാടശേഖരത്തില്‍ കൃഷിയാവശ്യത്തിനായി കുഴിച്ച കിണറില്‍ അകപ്പെട്ട പശുവിനെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
മുഹമ്മദലി മണാട്ടേരി എന്നയാളുടെ കറവപ്പശുവാണ് പതിനഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലകപ്പെട്ടത്. വിവരമറിയച്ചതിനെതുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ പി. സി. പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി. സത്യനാഥ്, വി. വിനീത്,
ഹോംഗാര്‍ഡുമാരായ അനീഷ്കുമാര്‍, മുരളീധരന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.