എംസിഎഫ് കെട്ടിട നിർമാണം ആരംഭിച്ചു
1512717
Monday, February 10, 2025 4:34 AM IST
കൂടരഞ്ഞി: പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എംസിഎഫ് കെട്ടിട നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, സീന ബിജു, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവരും പ്രദേശ വാസികളും പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.