കേരള മുസ്ലിം ജമാഅത്ത് പദ്ധതി പ്രഖ്യാപനം 11ന്
1512387
Sunday, February 9, 2025 4:35 AM IST
കോഴിക്കോട്: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടപ്പില്‍വരുത്തുന്ന പദ്ധതികളുടെ പ്രഖ്യാപന സമ്മേളനം 11ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകുന്നേരം നാലുമണിക്കു നടക്കുന്ന സമ്മേളനത്തില്‍ കര്‍മ പദ്ധതികളുടെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കാര്‍ മുസ്ലിയാര് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സമൂഹത്തെ പൊതുവിലും മുസ്ലിം സമൂഹത്തെ പ്രത്യകിച്ചും സ്വയം പര്യാപ്തരാക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ക്കാണ് സെന്റിനറി വര്‍ഷത്തില്‍ മുസ്ലിം ജമാഅത്ത് ഊന്നല്‍ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.