യുവജന കമ്മീഷന് നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു
1512721
Monday, February 10, 2025 4:35 AM IST
കോഴിക്കോട്: സംസ്ഥാന യുവജന കമ്മിഷന് മാര്‍ച്ച് 3, 4 തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. "മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത് ' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും തൊഴില്‍-തൊഴില്‍ അവകാശങ്ങള്‍, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന.
വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം.
([email protected]) എന്ന മെയിലിലോ വികാസ് ഭവനിലുള്ള കമ്മീഷന് ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, പിഎംജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.