സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1512720
Monday, February 10, 2025 4:34 AM IST
കോഴിക്കോട്: കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ ആരംഭിച്ചു. പി.കെ. മൊയ്തീൻ കോയ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എ.കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.
കെൻസ സ്റ്റീൽസ് മാനേജിംഗ് ഡയറക്ടർ സി. മുജീബ് റഹ്മാൻ മുഖ്യാതിഥിയായിരുന്നു. ഫിറോസ് തേറത്ത്, ഡേവിഡ് മാർട്ടിൻ, ഷാരോൺ വി. തോമസ്, എസ്. സജീർ, കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ്, എസ്. ശിവ ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.