പ​ന്തീ​ര​ങ്കാ​വ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചെ​റു​കാ​ട​ത്ത് രാ​ജ​ന്‍റെ മ​ക​ൻ സു​രാ​ജ് (സൂ​ര​ജ്- 35) ആ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി 31ന് ​ഹൈ​ലൈ​റ്റ് മാ​ളി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് സൂ​ര​ജി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മാ​താ​വ്: സു​ജി​ത. സ​ഹോ​ദ​രി: സു​ജ​ന.