പഠനക്ലാസ് നടത്തി
1512722
Monday, February 10, 2025 4:35 AM IST
കോഴിക്കോട്: വിദ്യാർഫികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും പരീക്ഷകളെ ധൈര്യത്തോടെ നേരിടാനുമായി ബിജി റോഡ് കാരാട്ട് നിത്യാനന്ദൻ സ്മാരക ജനസേവ സമിതിയുടെ ആഭിമുഖ്യത്തിൽ പരീക്ഷ പേടി എങ്ങിനെ അകറ്റാം എന്ന വിഷയത്തിൽ പഠന ക്ലാസ് നടത്തി.
ചെറോട്ട് ശ്രീ മൂകാംബിക വിദ്യാനികേതനിൽ നടന്ന പഠന ക്ലാസിന് യോഗ വിദ്യാ പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ ട്രെയ്നർ വി.ആർ. രാജു നേതൃത്വം നൽകി. ജനസേവാ സമിതി ചെയർമാൻ കെ. ഷൈബു അധ്യക്ഷത വഹിച്ചു.കൺവീനർ സോയ അനീഷ് പ്രസംഗിച്ചു.