കേരള ബജറ്റ് കാർഷിക സമൂഹത്തിനു വലിയ മാറ്റമുണ്ടാക്കുമെന്ന്
1512388
Sunday, February 9, 2025 4:35 AM IST
കോഴിക്കോട്: കർഷകരുടെ വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി കൊണ്ടുള്ള കേരള സർക്കാരിന്റെ ബജറ്റ് കാർഷിക സമൂഹത്തിനു വലിയ മാറ്റമുണ്ടാക്കുമെന്നും അതു വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എൻസിപി കിസാൻ സഭ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
മുൻ കർഷക നേതാവായ ബാലഗോപാൽ കാർഷിക സമൂഹത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയാണ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. കൃഷ്ണൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സി.പി. അബ്ദുറഹിമാൻ, ഒഡി. തോമസ്, പ്രേമൻ മുത്തേരി, സി.വി. പ്രഭാകരൻ, ജലീൽ നടുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.