വടകര സ്വദേശി ബംഗളൂരുവില്‍ മുങ്ങി മരിച്ചു
1512535
Sunday, February 9, 2025 10:44 PM IST
വടകര: വടകര സ്വദേശി ബംഗളൂരുവില്‍ മുങ്ങി മരിച്ചു. കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന് രമേഷ് (36) ആണ് മരിച്ചത്. ബംഗളൂരു മൈക്രോ ലാന്റ് കമ്പനിയില്‍ സോഫ്റ്റ്വെയര് എൻജിനിയറായിരുന്നു. കമ്പനി ടൂറിനിടെ ബംഗളൂരുവിലെ ഗോള്‍ഡ് കോയിന് റിസോര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ അപകടത്തിൽപെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്ട്ടത്തനുശേഷം നാട്ടിലെത്തിച്ച് ഇന്നലെ രാത്രി സംസ്കരിച്ചു. ഭാര്യ: ശില്പ (അഴിയൂര്‍). മകള്‍: നിഹാരിക. പിതാവ്: രമേഷ് ബാബു. മാതാവ്: റീന. സഹോദരങ്ങള്‍: ബേബി അനസ് (ചെന്നൈ), റിബിന് രമേഷ്.