കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
1512385
Sunday, February 9, 2025 4:35 AM IST
കൊയിലാണ്ടി: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 9.30 കൂടിയാണ് കൊയിലാണ്ടി ടൗണിൽ ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫറിന്റെ വീട്ടിലെ അഞ്ച് മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവുമുള്ള കിണറിൽ പോത്ത് വീണത്.
തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന ഓഫീസർ ഇ.എം. നിധിപ്രസാദ് കിണറിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.