വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1512383
Sunday, February 9, 2025 4:35 AM IST
കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ 43-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ മാനേജർ ഫാ. ജോർജ് നരിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. താമരശേരി കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.
ഓഫീസ് സ്റ്റാഫ് അംഗം കെ.കെ. ബെന്നിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ്, പുഷ്പഗിരി യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.യു. ജെസി, ചുണ്ടത്തുംപൊയിൽ ഗവ. യുപി സ്കൂൾ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ്,
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജെ. ബേബി, പിടിഎ പ്രസിഡന്റ് വിൽസൺ പുല്ലുവേലിൽ, പിടിഎ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.