എഴുപതു പിന്നിട്ടവര്‍ തലസ്ഥാനം കാണാന്‍ പുറപ്പെടുന്നു
1512389
Sunday, February 9, 2025 4:36 AM IST
കോഴിക്കോട്: ജീവിത സായന്തനത്തിലെത്തിയ 38 പേര് തലസ്ഥാന നഗരി കാണാന്‍ പുറപ്പെടുന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവിലുള്ള എഴുപതു വയസു പിന്നിട്ടവരാണ് ഈ മാസം പത്തിന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്.
നിയമസഭാ നടപടികള്‍ േനരില്കണ്ടും സെ്രകട്ടേറിയറ്റില് സന്ദര്‍ശനം നടത്തിയും മുഖ്യമന്ത്രിക്കും പ്രതിപക്ഷ േനതാവിനുമെപ്പം ഫോട്ടോയെടുത്തും രാജ്ഭവന് സന്ദര്‍ശിച്ചും സംഘം 12ന് തിരിച്ചെത്തും.
കെഎസ്ആര്‍ടിസിയുടെ തുറന്ന ബസില്‍ നഗരക്കാഴ്ച ആസ്വദിക്കുമെന്നും അഷ്റഫ് മണക്കടവ്, ഷാജി പനങ്ങാവില്‍, ഹസീന അസീസ് പൊയിലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.