"സ്ട്രോക്ക്, ന്യൂറോ രോഗങ്ങളുണ്ടായവരെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും'
1512711
Monday, February 10, 2025 4:26 AM IST
കോഴിക്കോട്: വിവിധ വൈദ്യ ശാഖകളുടെ സംയോജിതവും സമഗ്രവും വിശാലവുമായ രീതിയിലുള്ള ചികിത്സയിലൂടെ സ്ട്രോക്ക്, ന്യൂറോ റിലേറ്റഡ് രോഗങ്ങൾ എന്നിവക്ക് വിധേയരായവരെ പഴയ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുമെന്ന് ആയൂർ ഗ്രീൻ ഫൗണ്ടേഷൻ സാരഥികൾ കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളുമടക്കമുള്ളവരുടെ സമഗ്ര സെമിനാർ കോഴിക്കോട്ട് സംഘടിപ്പിച്ചു. സെമിനാറിൽനിഷ് തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുജ കെ. കുന്നത്ത് ഉദ്ഘാടനം ചെയ്തു.എൻആർഐപി ഡയറക്ടർ ഡോ. സഞ്ജീവ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
വാർത്താ സമ്മേളനത്തിൽ ആയൂർ ഗ്രീൻ ഫൗണ്ടർ ഡയറക്ടർ ഡോ. കെ.എൻ സെക്കരിയ്യ, മെഡിക്കൽ ഡയറക്ടർ ഡോ. എം.ടി ഹബീബുള്ള, ഡയറക്ടർ എൻ. അബ്ദുലത്തീഫ്, ഓപറേഷൻ ഓഫീസർ പി.ജിയാസ് എന്നിവർ പങ്കെടുത്തു.