തിരുനാൾ ആഘോഷം
1512714
Monday, February 10, 2025 4:26 AM IST
മൈക്കാവ് സെന്റ് മേരീസ് പള്ളി
കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ മഞ്ഞിനിക്കര ബാവായുടെ 93-ാം ശ്രാദ്ധ പെരുന്നാളിന്റെയും തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ 15-ാം വാര്‍ഷികത്തിന്റെയും പെരുന്നാളിന്റെ കൊടിയേറ്റ് വികാരി ഫാ. ബേസില്‍ തമ്പി പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. 12, 13 തീയതികളിലാണ് പെരുന്നാള്‍. 12ന് വൈകിട്ട് 6.30 ന് സന്ധ്യാ പ്രാര്‍ത്ഥന. 7.30ന് പെരുന്നാള്‍ സന്ദേശം -ഫാ. യല്‍ദോ പോള്‍ തോമ്പ്രാ.
7.45 ന് വെളിമുണ്ട കുരിശിങ്കലേക്ക് പ്രദക്ഷിണം. 13ന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന. 8.30ന് വിശുദ്ധ കുര്‍ബാന -ഫാ.യല്‍ദോ പോള്‍ തോമ്പ്ര. 9.30ന് മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം. 10.30ന് പ്രദക്ഷിണം. 11 ന് ആശീര്‍വാദം, സ്നഹവിരുന്ന്, 11.30 ന് കൊടിയിറക്ക്.