എംഡിഎംഎയുമായി യുവാവ് പിടിയിൽ
1494371
Saturday, January 11, 2025 5:17 AM IST
നാദാപുരം: വില്പനക്കെത്തിച്ച നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മൽ സ്വദേശി മീമുള്ളകണ്ടി സിറാജുദ്ദീ (34 )നെയാണ് നാദാപുരം എസ്ഐ എം.പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. നാദാപുരം - തലശേരി സംസ്ഥാനപാതയിൽ തൂണേരി വേറ്റുമ്മലിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.