കുളത്തുവയൽ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ഇന്ന് കൊടിയേറും
1494367
Saturday, January 11, 2025 5:16 AM IST
കുളത്തുവയൽ: സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഇന്ന് വൈകുന്നേരം അഞ്ചിന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ഡോ. തോമസ് കളരിക്കൽ കൊടിയേറ്റും. 5.15ന് വിശുദ്ധ കുർബാന - രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് കാർമികനാകും. തുടർന്ന് നൊവേന, സെമിത്തേരി സന്ദർശനം.
നാളെ രാവിലെ 7.30ന് ആരാധന, ജപമാല, എട്ടിന് വിശുദ്ധ കുർബാന - ഫാ.സുബിൻ കിഴക്കെവീട്ടിൽ കാർമികനാകും. 13 മുതൽ 16 വരെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30ന് ആരാധന, ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 17 ന് വൈകുന്നേരം 4.30ന് ആരാധന, ജപമാല, അഞ്ചിന് വിശുദ്ധ കുർബാന - ഫാ.ഏബ്രഹാം വള്ളോപ്പിള്ളി കാർമികനാകും, 6.30നു ഭക്തസംഘടനാ വാർഷികം, സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികളെ ആദരിക്കൽ.
18ന് വൈകുന്നേരം 4.30ന് കുർബാനയുടെ ആരാധന, ജപമാല, അഞ്ചിന് വിശുദ്ധ കുർബാന - ഫാ.ഡോ.ഡെന്നീസ് പട്ടേരുപറമ്പിൽ കാർമികനാകും. 6.30ന് പ്രസുദേന്തി വാഴ്ച, 6.45ന് ചെമ്പ്ര വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, സമാപന ആശീർവാദം.
19ന് രാവിലെ 8.30ന് ആരാധന, ജപമാല, ഒന്പതിന് വിശുദ്ധ കുർബാന - ഫാ.ജോൺസൺ നന്തളത്ത് കാർമികനാകും, 10.35ന് ദണ്ഡവിമോചനം നേടുന്നവർക്ക് പ്രത്യേക ആശീർവാദം, വാഹന വെഞ്ചരിപ്പ്, സ്നേഹ വിരുന്നോടെ തിരുനാൾ സമാപിക്കും.