യുവാവ് കുഴഞ്ഞുവീണു മരിച്ചു
1494189
Friday, January 10, 2025 10:38 PM IST
കൊയിലാണ്ടി: മകനെ സ്കൂളിൽ നിന്നും കൂട്ടാൻ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കടവ് ഫാത്തിമാസിൽ മുഹമ്മദ് ഫൈജാസ് (29) ആണു മരിച്ചത്.
കാട്ടിലപ്പീടിക എംഎസ്എസ് സ്കൂളിൽ നഴ്സറിയിൽ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടു വരാൻ പോയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തളർന്നുവീണ ഫൈജാസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു.
പിതാവ്: ഫൈസൽ ( കെ.പി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പുതിയങ്ങാടി). മാതാവ്: ഫസീല കണ്ണങ്കടവ്. ഭാര്യ: നിഷാന വടകര. മകൻ: മുഹമ്മദ് റയാൻ (കാട്ടില പീടിക എംഎസ്എസ് സ്കൂൾ കെജി വിദ്യാർഥി).സഹോദരങ്ങൾ: ഫാത്തിമ ഫസ്ന (ഓപ്ട്രോമെട്രി കുന്നമംഗലം), മുഹമ്മദ് ഫജർ (മൊബൈൽ ടെക്നീഷ്യൻ കോഴിക്കോട്)