മികച്ച പ്രകടനം നടത്തിയ കരുണ സ്കൂളിലെ വിദ്യാര്‍ഥികളെ ആദരിച്ചു
1494366
Saturday, January 11, 2025 5:16 AM IST
കോഴിക്കോട്: സംസ്ഥാന കലോത്സവം, പ്രവൃത്തി പരിചയമേള എന്നിവയില്‍ മികച്ച പ്രകടനം നടത്തിയ കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എച്ച്എസ്എസിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. മേയർ ഡോ. ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉജ്ജ്വല ബാല്യ പുരസ്കാരത്തിന് അർഹയായ നിഗിറ്റ സൂസൻ മാത്യുവിനെ മേയർ ആദരിച്ചു. ഡിഇഒ ടി. അസീസ് മുഖ്യാതിഥിയായിരുന്നു.
പിടിഎ പ്രസിഡന്റ് സി.രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. വി.സി ആൽഫ്രഡ് അനുഗ്രഹ പ്രഭാഷണം നടത്തി. എച്ച്എം സിസ്റ്റർ ആലീസ്, ലോക്കൽ മാനേജർ സിസ്റ്റർ കൊച്ചുറാണി , സ്റ്റാഫ് സെക്രട്ടറി ലീന ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.