ബാറ്ററി മോഷ്ടാവിനെ പോലീസ് പിടികൂടി
1494363
Saturday, January 11, 2025 5:16 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. ചെങ്ങോട്ടുകാവ് എടക്കുളം മാവിളിച്ചിക്കണ്ടി സൂര്യ(24)നെയാണ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസക്കാലമായി കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ നിരവധി വാഹനങ്ങളുടെ ബാറ്ററികൾ കളവു പോയിരുന്നു.
റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷണം പോകുന്നത് പതിവായ സാഹചര്യത്തിൽ കൊയിലാണ്ടി പോലീസ് സിഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.