അൽഫോൻസ കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ് "ഓഗ്മെന്റ്' നടത്തി
1494368
Saturday, January 11, 2025 5:16 AM IST
തിരുവമ്പാടി: അൽഫോൻസ കോളജിൽ കോമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് "ഓഗ്മെന്റ്' നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മാനേജ്മെന്റ് ഗെയിമുകളിൽ വിജയിച്ച വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കാഷ് അവാർഡും മെഡലും നൽകി. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. മനോജ് കൊല്ലംപറമ്പിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ചാക്കോ കാളംപറമ്പിൽ സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ചെറിയാൻ, കോമേഴ്സ് വിഭാഗം മേധാവി സാനി തോമസ്, സ്റ്റാഫ് കോഓർഡിനേറ്റർ ഷിജി ഫ്രാൻസിസ്, കെ. ദീപേഷ്, കെ. ധന്യ, അമന്റ് ഷാജി, അജിൽ മാത്യു, എബിൻ സണ്ണി, മുഹമ്മദ് ജാസിം എന്നിവർ പ്രസംഗിച്ചു.