യോഗഹാൾ പ്രവർത്തനമാരംഭിച്ചു
1494364
Saturday, January 11, 2025 5:16 AM IST
മുക്കം: ജീവിത ശൈലി രോഗങ്ങൾ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കാശ്വാസമായി കാരശേരിയിൽ യോഗഹാൾ പ്രവർത്തനമാരംഭിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ തന്നെ ആദ്യമായി രണ്ടാം വാർഡിൽ പെട്ട കുമാരനല്ലൂരിൽ ആയുഷ് യോഗഹാൾ ആരംഭിച്ചത്.
ദൈനംദിനം ജീവിത ശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗഹാൾ ആരംഭിച്ചത്. ചടങ്ങ് കാരശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ പി. ഉണ്ണികൃഷ്ണൻ, യോഗ ഇൻസ്ട്രക്ടർ ഡോ. അശ്വതി, നിഷാദ് വീച്ചി, ടി.പി. ജബ്ബാർ, ആബിദ് കുമാരനല്ലൂർ, എ.പി. ഉമ്മർ, രവീന്ദ്രൻ അക്കരപറമ്പിൽ, ബേബി ജെയിംസ്, സി. ഹുസൈൻ, കുഞ്ഞിമുഹമ്മദ് അത്തോളി എന്നിവർ പ്രസംഗിച്ചു.