വിഷൻ 2025 മണ്ഡലംതല ഉദ്ഘാടനം
1487993
Wednesday, December 18, 2024 5:22 AM IST
കോടഞ്ചേരി: ആം ആദ്മി പാർട്ടിയുടെ വിഷൻ 2025 മണ്ഡലംതല ഉദ്ഘാടനം കോടഞ്ചേരിയിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിത്സൻ നിർവഹിച്ചു. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെതിരേ നടത്തിയ സമരത്തിന്റെ ഭാഗമായി സമ്മർ ചാർജ് ഒഴിവാക്കിയെന്നും ആം ആദ്മി കേരളം ഭരിച്ചാൽ മിനിമം മാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി എല്ലാവർക്കും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സണ്ണി വി. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.അരുൺ , സംസ്ഥാന ട്രഷറർ മോസസ് ഹെൻട്രി, വർക്കിംഗ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ്, മനു പൈമ്പള്ളിൽ കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഏബ്രഹാം വാമറ്റത്തിൽ, ജോൺസൺ ഇഞ്ചക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.