കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
1487997
Wednesday, December 18, 2024 5:22 AM IST
കോടഞ്ചേരി: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോടഞ്ചേരി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കെപിസിസി നിര്‍വാഹ സമിതി അംഗം പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ സി.ജെ. ആന്റണി, ആയിഷക്കുട്ടി സുല്‍ത്താന്‍, വിന്‍സെന്റ് വടക്കേമുറിയില്‍, രാജേഷ് ജോസ്, മനോജ് സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ബോസ് ജേക്കബ്, മില്ലി മോഹന്‍, സണ്ണി കാപ്പാട്ടുമല, റോയി കുന്നപ്പള്ളി, ജോസ് പൈക, ടോമി കൊന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.