ആരോഗ്യവകുപ്പിന്റെ പരിശോധന: തിരുവമ്പാടിയില്‍ മൂന്നു സ്ഥാപനങ്ങള്‍ക്ക് പിഴ
1487995
Wednesday, December 18, 2024 5:22 AM IST
തിരുവമ്പാടി: ജില്ലയില്‍ മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹെല്‍ത്തി കേരള കാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവമ്പാടിയിലെ ഭക്ഷ്യ ഉത്പാദന-വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
23 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാത്തതും ശുചിത്വ മാനദണ്ഡങ്ങളും പുകയില നിയന്ത്രണ നിയമവും പാലിക്കാത്തതുമായ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്കി.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സുനീര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ യു.കെ. മനീഷ, മുഹമ്മദ് മുസ്തഫ ഖാന്, ശരണ്യ ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി. പ്രിയയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സുനീറും അറിയിച്ചു.